തിരുവനന്തപുരം: കാര്‍ഷിക സംസ്‌കാരത്തിലൂടെ പുതിയ കേരളത്തെ സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ പരിശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൃഷിവകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ തങ്ങളുടെ ഒഴിവ് സമയങ്ങള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ തീരുമാനിച്ചത് ഏറെ മാതൃകാപരമായ പ്രവൃത്തിയാണെന്ന് ജോയന്‍റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്‍റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി കേരളീയ സമൂഹത്തെയാകെ കൃഷിയിലേക്കിറക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പ്രചാരണാർഥം കേരള അഗ്രികള്‍ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ (കാംസഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വികാസ്ഭവന്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പരമ്പരാഗത നാടന്‍ വിത്തിനങ്ങളുടെ വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. മധു, പി. ശ്രീകുമാര്‍, കെ.എ.അസീസ്, സൗത്ത് ജില്ല പ്രസിഡന്‍റ് വിനോദ് വി നമ്പൂതിരി, സെക്രട്ടറി എസ്.അജയകുമാര്‍, കാംസഫ് സംസ്ഥാന സെക്രട്ടറി കെ.ബി.അനു, സംസ്ഥാന ജനറല്‍ സെക്രട്ടറി സതീഷ് കണ്ടല, ജില്ല സെക്രട്ടറി വൈശാഖ്.വി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.