തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ ൈകയേറ്റങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ജലസേചന വകുപ്പിന്‍റെ രേഖകളിൽ ശരാശരി 30 മീറ്റർ വീതിയുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ആമയിഴഞ്ചാൻ തോടിന്‍റെ ഇന്നത്തെ വീതി 20 മീറ്ററിൽ താഴെ മാത്രമാണ്. 10 മീറ്റർ വീതി മാത്രമായി ചുരുങ്ങിയ ഭാഗങ്ങളുമുണ്ട്. ആമയിഴഞ്ചാൻ തോട്ടിലെ ൈകയേറ്റങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നഗരസഭയോടും മൈനർ ഇറിഗേഷൻ വകുപ്പിനോടും റവന്യൂ വകുപ്പിനോടും ആവശ്യപ്പെടും. ൈകയേറ്റക്കാരെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാണിക്കുന്നതിനും ൈകയേറ്റങ്ങൾ ചെറുക്കുന്നതിനുമായി ജനജാഗ്രതസമിതികൾ രൂപവത്കരിക്കും. ആമയിഴഞ്ചാൻ തോട് ൈകയേറി സ്ഥാപിച്ച മതിലുകൾ പൊളിച്ചതുമായി ബന്ധപ്പെട്ട വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ മാലിന്യ നിർമാർജന പ്രശ്‌നത്തിൽ ഇടപെട്ട് ദേശീയ ഗ്രീൻ ട്രൈബ്യൂണൽ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് ഉത്തരവിട്ടു. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റിയിൽ സ്വീവറേജ് സംവിധാനം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി 137 കോടി രൂപ ചെലവിൽ കഴക്കൂട്ടം മുട്ടത്തറ സ്വീവറേജ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന ഇടത്തറ സ്വീവറേജ് പമ്പിങ് സ്റ്റേഷനിലേക്ക് പേട്ട-വെൺപാലവട്ടം- ഗ്രീൻപാർക്ക് മേഖലകളിൽ നിന്നുള്ള സ്വീവറേജ് ലൈൻ കടന്നുപോകുന്നത് ആമയിഴഞ്ചാൻ തോടിന്‍റെ തെക്കേക്കരയിലൂടെയാണ്. ഈ ലൈൻ സ്ഥാപിക്കാൻ സ്ഥലം സന്ദർശിക്കുമ്പോഴാണ് രണ്ട് മൂന്ന് സ്വകാര്യ വ്യക്തികൾ ആമയിഴഞ്ചാൻ തോടും തോട് പുറമ്പോക്കും ൈകയേറി മതിൽ കെട്ടിയിരിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. മറ്റുള്ള ഭൂവുടമകൾ എല്ലാം തന്നെ കൃത്യമായ അകലം വിട്ട് നിയമപരമായാണ് മതിൽ കെട്ടിയിട്ടുള്ളത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നഗരസഭയുടെയോ ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെയോ യാതൊരുവിധ അനുമതിയും കൂടാതെ നടത്തിയ അനധികൃത ൈകയേറ്റം ആണ് ഇതെന്ന് മനസ്സിലാക്കാനായി. തുടർന്ന് എം.എൽ.എയും കൗൺസിലറും സമവായത്തിനായി ഭൂവുടമകളുമായി നേരിട്ട് കണ്ട് സംസാരിച്ചു. മറ്റു ഭൂവുടമകൾ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ തോട് കൈയേറി മതിൽ കെട്ടിയ ഭൂവുടമകൾ നിഷേധാത്മക നിലപാട് സ്വീകരിച്ചു. ഈ പദ്ധതി നടത്താൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചു. ഇതെല്ലാം നേരിട്ട് കണ്ട, മാലിന്യപ്രശ്‌നം മൂലം പൊറുതിമുട്ടിയിരുന്ന ഈ പ്രദേശത്തെ ജനങ്ങൾ പദ്ധതി നടത്തിപ്പിനായി അനധികൃതമായി നിർമിച്ചിരുന്ന മതിലുകൾ സ്വന്തം നിലയിൽ പൊളിച്ചുനീക്കുകയുമായിരുന്നു എന്നും എം.എൽ.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.