തിരുവനന്തപുരം: വിദ്വേഷ പ്രചാരണം നടത്തി കാലങ്ങളായി നിലനിന്നുവരുന്ന മതസൗഹാർദത്തെ തകർക്കാൻ ആരു ശ്രമിച്ചാലും അവരെ നിലക്കുനിർത്താൻ സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഈദുൽ ഫിത്വർ പ്രമാണിച്ച് കരമനയിൽ നടന്ന ഈദ് സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഘോഷ കമ്മിറ്റി കൺവീനർ സലാഹുദ്ദീൻ അയ്യൂബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ മുഖ്യപ്രഭാഷണം നടത്തി. എസ്.ഡി.പി.ഐ നേതാവ് എം.എ. ജലീൽ, സി.പി.എം നേതാവ് കരമന മൊയ്തീൻ, ജമാഅത്ത് സെക്രട്ടറി അലി അക്ബർ, പ്രസിഡൻറ് ജലാലുദ്ദീൻ, വാർഡ് കൗൺസിലർ ബിന്ദു മേനോൻ എന്നിവർ സംസാരിച്ചു. IMG-20220504-WA0004 ഈദ് സുഹൃദ് സമ്മേളനം കരമനയിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. കരമന ബയാർ, എം.എ. ജലീൽ, ബിന്ദു മേനോൻ, അലി അക്ബർ എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.