ചിത്രം നേമം: വിവിധ പ്രായക്കാർക്കായി നീന്തൽ പരിശീലനം നൽകുന്ന പള്ളിച്ചൽ പഞ്ചായത്ത് പരിധിയിലെ പൂങ്കോട് വാർഡിൽ സ്ഥിതി ചെയ്യുന്ന സിമ്മിങ് പൂളിൽ സൗകര്യങ്ങൾ വിലയിരുത്താൻ ഒളിമ്പ്യൻ സജൻ പ്രകാശ് എത്തി. കഴിഞ്ഞദിവസം വൈകീട്ടാണ് പൊലീസിലെ സ്വിമ്മിങ് ടീമിനൊപ്പം സജൻ പ്രകാശ് എത്തിയത്. ഏപ്രിൽ രണ്ടിനാണ് പൂങ്കോട് സ്വിമ്മിങ് പൂളിൽ നീന്തൽ പരിശീലനം തുടങ്ങിയത്. മേയ് 30 വരെ നീളും. സ്വിമ്മിങ് പൂളിലെ സൗകര്യങ്ങൾ വിലയിരുത്തിയശേഷം സജൻ പ്രകാശ് നീന്തൽ പരിശീലനവും നടത്തി. രണ്ടുമണിക്കൂർ ഇദ്ദേഹം ഇവിടെ ചെലവഴിക്കുകയുണ്ടായി. പള്ളിച്ചൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ആർ. സുനു അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.