നിത്യചൈതന്യയതി സാഹിത്യപുരസ്കാരം: ജേതാക്കളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഗുരുവീക്ഷണം ഏർപ്പെടുത്തിയ ഗുരു നിത്യചൈതന്യയതി സാഹിത്യപുരസ്കാരം 2022 ജേതാക്കളെ പ്രഖ്യാപിച്ചു. ഗുരു നിത്യചൈതന്യയതി ഇന്ത്യയുടെ 50ാം സ്വാതന്ത്ര്യദിനത്തിൽ രചിച്ച 'സ്വാതന്ത്ര്യം തന്നെ അമൃതം' ഗ്രന്ഥത്തെ അടിസ്ഥാനമാക്കി നടത്തിയ ഉപന്യാസമത്സരത്തിൽ പങ്കെടുത്തവരിൽനിന്ന് ഡോ. കായംകുളം യൂനസ്, മുഹമ്മ പീതാംബരൻ, ശ്രീസുഗത് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒന്നാംസമ്മാനം: പ്രഫ. ബി. സുലേഖ (കൊല്ലം), രണ്ടാംസമ്മാനം: വിശ്വതിലകൻ ( ശാന്തിക്കുടിൽ കല്ലമ്പലം), മൂന്നാംസമ്മാനം: സി.ഇ. നളിനി (കണ്ണൂർ), എൻ. ഗണേശൻ (സ്വാന്തം മുട്ടട). കോളജ്-സ്കൂൾ തലം: അദൈത് എം. പ്രശാന്ത് (ഒറ്റശേഖരമംഗലം) എന്നിവർ അർഹരായി. ഗുരു നിത്യചൈതന്യയതിയുടെ സമാധിദിനമായ മേയ് 14ന് അവാർഡ് സമ്മാനിക്കുമെന്ന് കാര്യദർശി എസ്. പത്മഷീജ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.