സി.വി അനുസ്മരണം

ആറ്റിങ്ങൽ: സി.വി സ്മാരക സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ സി.വി. ചരമ ശതാബ്ദി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചിറയിൻകീഴ് സി.വിയുടെ മകന്‍റെ വീടായ അയിരുവിളാകത്ത് സി.വിയുടെ പൗത്രി സുശീലാഭായി നിലവിളക്ക് തെളിച്ച് ചടങ്ങ് ആരംഭിച്ചു. തുടർന്ന് ശതാബ്ദിയെ അനുസ്മരിപ്പിക്കുന്നതിന്​ തയാറാക്കിയ 100 ചിരാതുകൾ സി.വി കുടുംബാംഗങ്ങളും സാഹിത്യകാരന്മാരും ചേർന്ന് തെളിച്ചു. ലൗലി ജനാർദനന്‍റെ ഗാനാർച്ചനക്കുശേഷം ഡോ.പി. വേണുഗോപാൽ മുഖ്യപ്രഭാഷണവും നന്ദകുമാർ സി.വി അനുസ്മരണവും നടത്തി. ഡോ. ഭാസി രാജ്, ഡോ. ഗോപിനാഥൻ, രാമചന്ദ്രൻ കരവാരം, കെ. രവികുമാർ, സി.എസ്. ചന്ദ്രബാബു, ഉദയകുമാർ എന്നിവർ സംസാരിച്ചു. എൻ. വേണുനാഥ് നന്ദി പറഞ്ഞു. വൈദ്യുതി മുടങ്ങും ആറ്റിങ്ങൽ: 110 കെ.വി സബ് സ്റ്റേഷൻ ശേഷി വർധിപ്പിക്കുന്നതിന് ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കുന്നതിനാൽ 21 വരെ ആറ്റിങ്ങൽ, കടയ്ക്കാവൂർ, വക്കം, ചിറയിൻകീഴ്, വാമനപുരം, വെഞ്ഞാറമൂട് മേഖലകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.