പി.സി. ജോർജിനെതിരെ ഡി.വൈ.എഫ്.ഐ പ്രകടനം

ആറ്റിങ്ങൽ: പി.സി. ജോർജിന്‍റെ വർഗീയ വിദ്വേഷ പ്രസംഗത്തിനെതിരെ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗവും ബ്ലോക്ക് സെക്രട്ടറിയുമായ സി.ജി. വിഷ്ണു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിൻറ്​ സെക്രട്ടറി സംഗീത്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത്, അഖിൽ, അജിൻ പ്രഭ, അജീഷ്, വിഷ്ണുരാജ്, സുബിരാജ്, ഈസ്റ്റ് മേഖല പ്രസിഡൻറ് അരുൺ, മുനിസിപ്പൽ കൗൺസിലറും വെസ്റ്റ് മേഖല എക്സിക്യൂട്ടിവ് അംഗവുമായ വി.എസ്. നിതിൻ എന്നിവർ നേതൃത്വം നൽകി. Twatl dyfi attingal പി.സി. ജോർജിന്‍റെ വർഗീയ പ്രസംഗത്തിനെതിരെ ഡി.വൈ.എഫ്.ഐ ആറ്റിങ്ങലിൽ പ്രകടനം നടത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.