കോവളം: തീരത്ത് കടലിൽ കുളിക്കവെ തിരച്ചുഴിയിൽപെട്ട റഷ്യൻ പൗരനെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. റഷ്യൻ സ്വദേശി മിഖയേൽ (51) ആണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച വൈകീട്ട് നാലോടെ കോവളം ലൈറ്റ് ഹൗസ് ബീച്ചിലാണ് അപകടം. കടലിൽ കുളിക്കുകയായിരുന്ന മിഖയേൽ ആഞ്ഞടിച്ച തിരയിൽപെട്ട് തിരച്ചുഴിയിൽ താഴുകയായിരുന്നു. സംഭവം കണ്ട ലൈഫ് ഗാർഡുകളായ സെൽവരാജ്, അഹമ്മദ് നസീർ, ശിശുപാലൻ, അനിൽകുമാർ, സന്തോഷ്, സുന്ദരേശൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കരക്കെത്തിച്ച മിഖായേലിനെ ടൂറിസം പൊലീസിന്‍റെ സഹായത്തോടെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ടൂറിസം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.