നേമം: വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പള്ളിച്ചൽ അയണിമൂട് വി.ടി സദനത്തിൽ വിശ്വനാഥൻ (74) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30ന് കരമന-കളിയിക്കാവിള ദേശീയപാതയിൽ അയണിമൂട് ജങ്ഷന് സമീപമായിരുന്നു അപകടം. മുടവൂർപാറയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിശ്വനാഥൻ. പ്രധാനപാത മുറിച്ചുകടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്തേക്ക് അമിതവേഗത്തിൽ വരികയായിരുന്ന കാർ ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാർ നിർത്താതെ പോയി. വീഴ്ചയിൽ സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വിജിതയാണ് ഭാര്യ. മകൾ: അനുജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.