തൊഴിലാളികളെ സംരക്ഷിച്ചുമാത്രമേ സർക്കാർ മുന്നോട്ടുപോകൂ -ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലാളികളെ സംരക്ഷിച്ചുമാത്രമേ ഇടത്​ സർക്കാർ മുന്നോട്ട് പോകൂവെന്ന്​ മേയ്​ദിന സ​ന്ദേശത്തിൽ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. തൊഴിലാളികളെ മോശമായി ചിത്രീകരിക്കാനും പൊതുജനമധ്യത്തിൽ അവഹേളിക്കാനും ഒരുസംഘം എപ്പോഴും ഉണ്ടെന്നത്​ കാണാതിരുന്നുകൂടാ. ആ ജാഗ്രത തൊഴിലാളികൾക്കുണ്ടാവണം. സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിലന്തരീക്ഷം നിലനിൽക്കാനുള്ള പ്രവർത്തനങ്ങളാണ്​ സർക്കാർ നടത്തുന്നത്​. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ ഏതുരീതിയിൽ തൊഴിൽമേഖലയെ ബാധിക്കും എന്നത്​ സംബന്ധിച്ച് സമഗ്ര ചർച്ചയും വിശകലനവും നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.