അപൂർവരോഗ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു

തിരുവനന്തപുരം: അപൂർവരോഗ ചികിത്സക്കും ശസ്ത്രക്രിയക്കുമായി ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം കരമന കീഴാറന്നൂർ ടി.സി 21/1859 (16) കെ.ജി.ആർ -81ൽ പി.പി. സത്യനാണ് (60) അപൂർവമായരോഗ ചികിത്സക്കും ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി സഹായം തേടുന്നത്. ജന്മന ഹൃദയവാൽവ് ചുരുങ്ങൽ രോഗബാധിതനാണ് ഇദ്ദേഹം. സാധാരണ ഗതിയിൽ ഈ ഒരു രോഗാവസ്ഥക്ക് പ്രത്യേകിച്ച് ലക്ഷണങ്ങൾ പ്രകടമാകാറില്ലാത്തതിനാൽ വൈകിയാണ് ഡോക്ടർമാർ വിദഗ്ധ പരിശോധനകളിലൂടെ രോഗം കണ്ടെത്തിയത്. ഹൃദയത്തിലെ രണ്ട് മൈട്രൽ വാൽവുകളും തകരാറിലായ ഇദ്ദേഹത്തിന് ഉടനടിയുള്ള വാൽവ്മാറ്റ ശസ്ത്രക്രിയ മാത്രമാണ് ഏക പരിഹാരം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ ഇദ്ദേഹം ഇപ്പോൾ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ വിദഗ്ധ ചികിത്സയിലാണ്. രണ്ട്​ വാൽവുകളും തകരാറിലായ ഇദ്ദേഹത്തിന് ജൂണിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ച് സർജറി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ആൻഞ്ചിയോഗ്രാം, ഇരുവാൽവുകളും മാറ്റിവെക്കൽ സർജറി, തുടർചികിത്സ എന്നിവക്കായി ഉദ്ദേശം ആറുലക്ഷത്തോളം രൂപയാണ് ആവശ്യമായിവരുന്നത്. ഭാര്യയും വിദ്യാർഥികളായ രണ്ട്​ മക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം. നേരത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായിരുന്നു. ചിന്ത പബ്ലിക്കേഷനിൽ സീനിയർ സബ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഇദ്ദേഹം 40ഓളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. രോഗശേഷം വരുമാന മാർഗങ്ങൾ നിലച്ചതോടെ കുടുംബത്തി‍ൻെറ ദൈനംദിന ചെലവുകൾക്കുതന്നെ ഇപ്പോൾ ഏറെ ബുദ്ധിമുട്ടുകയാണ്. പി.പി. സത്യന്‍റെ സർജറിക്കും തുടർചികിത്സകൾക്കും എസ്.ബി.ഐ പൂജപ്പുര ശാഖയിൽ എസ്.ബി 40708154959 നമ്പർ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: SBIN 0070502. സത്യന്‍റെ മൊബൈൽ നമ്പർ: 8921889480. SATHYAN ചിത്രം: സത്യൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.