ബസ് തകർത്ത സംഭവം; പ്രതി പിടിയിൽ

ചിത്രം നേമം: കെ.എസ്.ആർ.ടി.സി ബസ് അടിച്ചുതകർക്കുകയും ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഉൾപ്പെട്ട ഒന്നാംപ്രതി പിടിയിലായി. വിളപ്പിൽ കാവിൻപുറം ചപ്പാത്തുമുക്ക് തുണ്ടുവിള വീട്ടിൽ അനന്തു (22) ആണ് അറസ്റ്റിലായത്. ഏപ്രിൽ എട്ടിന് പാലയ്ക്കൽ എന്ന സ്ഥലത്തായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളനാട് ഭാഗത്തുനിന്ന് കിഴക്കേക്കോട്ട ഭാഗത്തേക്ക് സർവിസ് നടത്തിയിരുന്ന ബസാണ് പ്രതികൾ ആക്രമിക്കുകയും ജീവനക്കാരെ ഉപദ്രവിക്കുകയും ചെയ്തത്. അനന്തു ഉൾപ്പെടെ അഞ്ചുപേർ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകൾക്ക്​ സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. അന്വേഷണം തുടരുന്നതിനിടെ അനന്തുവിന് ഒപ്പമുണ്ടായിരുന്ന പ്രതികൾ പിടിയിലായി. ഇതറിഞ്ഞതോടുകൂടി ഇയാൾ ഒളിവിൽ പോയി. അനന്തുവിനെ വട്ടിയൂർക്കാവ് ഭാഗത്തുനിന്ന് വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരേ വിളപ്പിൽശാല സ്റ്റേഷനിൽ അഞ്ചോളം അടിപിടി കേസുകളുണ്ട്. കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്തി‍ൻെറ നിർദേശാനുസരണം വിളപ്പിൽശാല സി.ഐ എൻ. സുരേഷ്​കുമാർ, എസ്.ഐമാരായ ഗംഗാ പ്രസാദ്, രാജൻ, വിൻസൻെറ്, സി.പി.ഒമാരായ ജയശങ്കർ, രതീഷ് കുമാർ, പ്രജു, അജിത് എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.