ശ്രീകാര്യം: ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി കഴിച്ച ഏഴുപേരെ ഭക്ഷ്യവിഷബാധയെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും നില ഗുരുതരമല്ല. ഇക്കഴിഞ്ഞ 18ന് രാത്രിയായിരുന്നു സംഭവം. ഒരു കുടുംബത്തിലെ അംഗങ്ങൾക്കാണ് വിഷബാധയേറ്റത്. മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയായിരുന്നു. മൂന്നുപേർ ഒഴികെ മറ്റുള്ളവർ ആശുപത്രി വിട്ടു. സംഭവത്തെ തുടർന്ന് ഇന്നലെ വൈകീട്ടോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടൽ പൂട്ടി സീൽ ചെയ്തു. 18ന് രാത്രി പോങ്ങുംമൂട് സ്വദേശിയായ ഗൃഹനാഥൻ ശ്രീകാര്യം ജങ്ഷനിലെ ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചാണ് കുടുംബം ആശുപത്രിയിലായത്. ഭക്ഷണശേഷം കഠിനമായ ഛർദിയും തലകറക്കവും വയറിളക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽ ചികിൽസ തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.