ആറ്​ ഡിവൈ.എസ്​​.പിമാർക്ക്​ എസ്​.പിമാരായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: പൊലീസില്‍ ആറ്​ മുതിർന്ന ഡിവൈ.എസ്​.പിമാരെ നോൺ ഐ.പി.എസ്​ എസ്​.പിമാരായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. സ്ഥാനക്കയറ്റം ലഭിച്ച ജോസി ചെറിയാനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഒന്നാം യൂനിറ്റിലും എന്‍. രാജനെ കൊച്ചി സിറ്റിയില്‍ ക്രൈം ആന്‍ഡ്​​ അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പിയായും ജി. സാബുവിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് മൂന്നാം യൂനിറ്റിലും സി.എസ്. ഷാഹുല്‍ ഹമീദിനെ ഇടുക്കി ക്രൈംബ്രാഞ്ചിലും പി. വിക്രമനെ കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയോടെ ക്രൈംബ്രാഞ്ചിലും സേവ്യര്‍ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുമാണ്​ നിയമിച്ചത്​. നാല് ഡിവൈ.എസ്​.പിമാരെ ജില്ലകളില്‍ അഡീ. എസ്​.പിമാരായും നിയമിച്ചു. ബിജി ജോര്‍ജ് (പത്തനംതിട്ട), ഷാജു പോള്‍ (മലപ്പുറം), എല്‍. സുരേന്ദ്രന്‍ (വയനാട്), സോണി ഉമ്മന്‍ കോശി (കൊല്ലം സിറ്റി) എന്നിങ്ങനെയാണ് നിയമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.