വ്ലാത്താങ്കരയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകണം

പാറശ്ശാല: ചെങ്കല്‍ പഞ്ചായത്തിലെ വ്ലാത്താങ്കര പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട്​ മന്ത്രി കെ. രാജന്​ സി.പി.ഐ ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി നിവേദനം നല്‍കി. കാരോട് കഴക്കൂട്ടം ബൈപാസിലെ അശാസ്ത്രീയ ഓട നിര്‍മാണവും സ്വകാര്യ വ്യക്തികളുടെ അനധികൃത കൈയേറ്റവുമാണ് വെള്ളക്കെട്ടിന് കാരണം. സി.പി.ഐ നെയ്യാറ്റിന്‍കര മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദകുമാര്‍, ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വട്ടവിള ഷാജി, പഞ്ചായത്തംഗം എം.ആര്‍. ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ടത്. ചിത്രം.സി.പി.ഐ ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.