നെടുമങ്ങാട് സർക്കാർ കോളജ് മെറിറ്റ് ഡേ

നെടുമങ്ങാട്: ഗവ.കോളജിലെ അധ്യാപക രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ മെറിറ്റ് ഡേയും കോളജിന്​ നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ് നേടാനായ മികവിന്റെ ആഘോഷവും നടന്നു. മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ഡോ.വി.എസ്. ജോയി അധ്യക്ഷനായി. കവി അസീം താന്നിമൂട് മുഖ്യാതിഥിയായി. അക്കാദിമരംഗത്തും കലാകായിക രംഗത്തും മികച്ച വിജയം നേടിയ വിദ്യാർഥികളെയും അധ്യാപന രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച അധ്യാപകരെയും ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ജെ.യഹിയ സ്വാഗതം പറഞ്ഞു. ഡോ. അലക്സ്. എല്‍, കെ.സി. സാനുമോഹന്‍, ഡോ.ആര്‍. സുനില്‍ കുമാര്‍, യൂനിയന്‍ ചെയര്‍മാന്‍ കാര്‍ത്തിക് കൃഷ്ണന്‍ എ.ജെ എന്നിവര്‍ സംസാരിച്ചു. എം. മുനീര്‍ നന്ദി പറഞ്ഞു. ഫോട്ടോ :നെടുമങ്ങാട് ഗവ. കോളജ് മെറിറ്റ് ഡേ മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.