ഗതാഗത നിരോധനം

തിരുവനന്തപുരം: നെയ്യാര്‍ ഇറിഗേഷന്‍ കനാലിന് കുറുകെയുള്ള പോങ്ങമൂട്- പുന്നാവൂര്‍ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിര്‍മിക്കുന്നതിനാല്‍ ഏപ്രില്‍ 26 മുതല്‍ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. പുന്നാവൂര്‍ ഭാഗത്ത് നിന്ന്​ നെയ്യാറ്റിന്‍കര, ബാലരാമപുരം ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ പുന്നാവൂര്‍-മേലാരിയോട്-കീളിയോട് വഴിയും കാട്ടാക്കട ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ അരുവിക്കര ജങ്​ഷനില്‍ നിന്ന്​ തിരിഞ്ഞ്​ കോടന്നൂര്‍ വഴിയും പോകേണ്ടതാണെന്ന് പി.ഡബ്ല്യു.ഡി പാലം വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം തിരുവനന്തപുരം: കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആൻഡ്​ നെറ്റ്​ വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, വെബ് ഡിസൈന്‍ ആൻഡ്​ ഡെവലപ്മെന്റ്, പ്രോഗ്രാമിങ്​ ഇന്‍ ജാവ, ഡോട്ട് നെറ്റ്, പൈത്തണ്‍, സോഫ്റ്റ് വെയര്‍ ടെസ്റ്റിങ്​ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്പെന്‍സര്‍ ജങ്​ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. ഫോണ്‍- 0471 2337450, 954499114. കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം തിരുവനന്തപുരം: മേയ് ഏഴിന് നടക്കുന്ന കെ-മാറ്റ് എം.ബി.എ പ്രവേശന പരീക്ഷക്ക്​ തയാറെടുക്കുന്ന വിദ്യാർഥികള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപറേറ്റിവ് മാനേജ്‌മെന്റ് അഞ്ച് ലൈവ് മോക്ക് ടെസ്റ്റുകള്‍ നടത്തുന്നു. സൗജന്യമായാണ് ട്രയല്‍ ടെസ്റ്റ് സീരീസ് സംഘടിപ്പിക്കുന്നത്. സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യൂ ട്യൂബ് വിഡിയോ ക്ലാസ് എന്നിവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാർഥികള്‍ക്കാണ് അവസരം. http://bit.ly/kmatmock എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8548618290.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.