വാട്​സ്​ആപ് കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന്

ആറ്റിങ്ങൽ: ആലംകോട് ജുമാ മസ്ജിദിലെ നോമ്പുതുറക്ക് നിറവേകി വാട്​സ്​ആപ് കൂട്ടായ്മയുടെ ഇഫ്താർ. ആലംകോട് ഒന്നാണ് നമ്മൾ എന്ന വാട്​സ്​ആപ് കൂട്ടായ്മയാണ് നോമ്പുതുറ ഒരുക്കിയത്. ജാതി, മത വ്യത്യാസമില്ലാതെ ആൾക്കാരെ ക്ഷണിച്ചു അവർക്കൊപ്പമാണ് വിശ്വാസി സമൂഹം ഇഫ്താറിൽ പങ്കെടുത്തത്. ആലംകോട് ജുമാ മസ്ജിദ് അങ്കണത്തിൽ നടന്ന ഇഫ്താറിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൗര പ്രമുഖർ, ജന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. എ.എം.എസ് സലിം, എം.എച്ച്. അഷ്റഫ്, നിജാസ്, മാഹീൻ, മുഹമ്മദ് റാഫി, ഷംസുദ്ദീൻ, സുധീർ തുടങ്ങിയവർ നേതൃത്വം നൽകി. T3atl watsapp iftar ആലംകോട് ഒന്നാണ് നമ്മൾ വാട്​സ്​ആപ് കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.