Must തിരുവനന്തപുരം: നാലാഞ്ചിറ മാർ തെയോഫിലോസ് ട്രെയിനിങ് കോളജ് യൂനിയൻ അദ്വിതീയ സ്കൂൾ, കോളജ് കുട്ടികൾക്കായി ഓൺലൈൻ വെബിനാർ ഒരുങ്ങുന്നു. ചൊവ്വാഴ്ച വൈകീട്ട് ആറ് മുതൽ എട്ട് വരെ നടക്കുന്ന വെബിനാറിൽ സ്വാതി കൃഷ്ണ എസ്. നായർ (ബി.എ സോഷ്യോളജി ഒന്നാം റാങ്കുകാരി), ഡോ. കെ.വൈ. ബെനഡിക്റ്റ്, പ്രഫ. ഡോ. ജിബി ഗീവർഗീസ്, ഡോ. ഷാഫി തോംസൺ, ഡോ. ശാലിനി, ഡോ. ജോജുജോൺ എന്നിവർ കുട്ടികളോട് സംവദിക്കുന്നു. പരീക്ഷാപ്പേടി മാറ്റാനുള്ള തന്ത്രങ്ങൾ, ഓർമശക്തി വികസിപ്പിക്കാനുള്ള മാർഗങ്ങൾ, മനഃശക്തി വികാസത്തിനുള്ള മാർഗങ്ങൾ, നല്ല റിവിഷൻ സമ്പ്രദായങ്ങൾ, എങ്ങനെ ഉത്തരങ്ങൾ അവതരിപ്പിക്കണം, പഠിക്കാനുള്ള ഉത്സാഹം എങ്ങനെ കൂട്ടാം എന്നിവയാണ് ചർച്ച ചെയ്യുന്നത്. ഫോൺ: 9037067547 -അരവിന്ദ്, 9526747378 -ഗായത്രി, 7012955119 -അനീഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.