തിരുവനന്തപുരം: പണിമുടക്കിന്‍റെ പേരിൽ കേരളത്തിൽ സാധാരണക്കാർക്കെതിരെ സർക്കാർ സ്പോൺസേഡ് അക്രമം നടക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. പണിമുടക്ക് പിൻവലിച്ച് ജനങ്ങളോട് മാപ്പുപറയാൻ സമരക്കാർ തയാറാകണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സർക്കാർ സമരക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരെ ഹൈകോടതി രംഗത്ത് വന്നത് പിണറായി വിജയന്‍റെ മുഖത്തേറ്റ പ്രഹരമാണ്. സാമ്പത്തികവർഷത്തിന്‍റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്‍റെ സാമ്പത്തിക മേഖല തകർക്കും. സമരത്തിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.