തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടും രാഷ്ട്രീയപ്രേരിതമായ പണിമുടക്കിൽ പ്രതിഷേധിച്ചും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രതിഷേധ മാർച്ച് നടത്തി. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്‍റ് ആകാശ് രവി, ആർ.ആർ.കെ.എം.എസ് അഖിലേന്ത്യ ഉപാധ്യക്ഷൻ പി. സുനിൽകുമാർ, എംപ്ലോയീസ് സംഘ് ഭാരവാഹികളായ എസ്. സുദർശനൻ, അജയകുമാർ.ടി.ഐ, അഭിലാഷ് രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ഉന്നതവിജയം നേടിയ കേഡറ്റുകൾക്ക് ആദരം തിരുവനന്തപുരം: സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുകയും എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്ത കേഡറ്റുകളെ ആദരിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ മികച്ച വിജയം നേടിയ സ്കൂളുകളെ അനുമോദിച്ചു. പദ്ധതി സംസ്ഥാന നോഡൽ ഓഫിസർ പി. വിജയൻ അധ്യക്ഷതവഹിച്ചു. സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാർ, ഡെപ്യൂട്ടി കമീഷണർ ഡോ.എ. നസീം, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൺ അധ്യക്ഷൻ ഡോ. ചിന്താ ജെറോം തുടങ്ങിയവർ പങ്കെടുത്തു. എസ്.പി.സി പദ്ധതി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികൾക്ക് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് വീൽചെയർ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.