ഗുണ്ടകളുമായി യൂനിഫോമിൽ മദ്യസത്കാരം: പൊലീസുകാരന് സസ്‌പെൻഷൻ

പോത്തൻകോട്: ഗുണ്ടകളും കൊലക്കേസ് പ്രതികളുമായ സംഘത്തോടൊപ്പം യൂനിഫോമിൽ മദ്യസത്കാരം നടത്തിയ പൊലീസുകാരനെ അന്വേഷണവിധേയമായി സർവിസിൽനിന്ന് സസ്‌പെൻഡ്​ ചെയ്തു. പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ജിഹാനെയാണ് സസ്‌പെൻഡ്​ ചെയ്തത്. അടുത്തകാലത്ത് കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിനെ ഉൾപ്പെടെ കൊന്ന കേസിലെ പ്രതി അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസത്കാരം. ദീപു കൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുമ്പായിരുന്നു സംഭവം. ഈ ഫോട്ടോ റേഞ്ച് ഐ.ജി നിശാന്തിനിക്ക് ചിലർ കൈമാറിയിരുന്നു. തുടർന്ന്​ വകുപ്പുതല അന്വേഷണം നടത്തി. ഇയാൾക്കെതിരെ ലോക്​ഡൗൺ സമയത്ത് അനധികൃത വിദേശമദ്യം കടത്തുന്നതിന് ഒത്താശ നൽകിയതിന്റെ പേരിൽ അന്വേഷണം നടക്കുന്നുണ്ട്‌. അതിനിടെ പോത്തൻകോട് സർക്കിൾ ഇൻസ്​പെക്ടർ ശ്യാമിനെതിരെ ഗുരുതര ആരോപണം ഉയർന്നതിനെ തുടർന്ന് വകുപ്പുതല അന്വേഷണം ആരംഭിച്ചു. മണ്ണ് മാഫിയയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അന്വേഷണം. ഗൂഗിൾ പേ വഴി മണ്ണ് മാഫിയയിൽനിന്ന് വൻ തുക കൈപ്പറ്റിയതിന്റെ രേഖകൾ ഐ.ജിക്ക്​ ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് സി.ഐക്കെതിരെ സ്​പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.