പിണറായി ഭരണത്തിൽ നടപ്പാക്കുന്നത് കാട്ടുനീതി -വി. മുരളീധരൻ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിന്‍റെ ഭരണത്തിൽ സംസ്ഥാനത്ത് കാട്ടുനീതിയാണ് നടപ്പാക്കുന്നതെന്ന്​ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് മനുഷ്യരെ തല്ലിക്കൊല്ലുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സുരേഷിന്‍റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം സുരേഷിനെ നിരന്തരം മർദിച്ചെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. സംസ്ഥാന പൊലീസിനെ കയറൂരി വിടുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണം. തിരുവനന്തപുരം ഗുണ്ടകളുടെയും അക്രമികളുടെയും തലസ്ഥാനമായി മാറിയിരിക്കുകയാണ്. സമീപകാലത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങൾ ആഭ്യന്തര മന്ത്രി കണ്ടതായി ഭാവിക്കുന്നില്ല. ഇതിനെ കുറിച്ച് ചർച്ച പോലും ചെയ്യാതെ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.