മരണപ്പാച്ചില്‍ നടത്തിയ അഞ്ച് ടിപ്പര്‍ ലോറികള്‍ പൊലീസ് പിടികൂടി

പാറശ്ശാല: കാല്‍നടയാത്രികര്‍ക്കും സ്‌കൂള്‍ വിദ്യാർഥികള്‍ക്കും ഭീഷണിയായി മരണപ്പാച്ചില്‍ നടത്തിയ അഞ്ച് ടിപ്പര്‍ ലോറികള്‍ പൊഴിയൂര്‍ പൊലീസ് പിടികൂടി. പ്രദേശവാസികള്‍ നല്‍കിയ വിവരത്തെതുടര്‍ന്ന് ആറ്റുപുറം, ഉച്ചക്കട, കുളത്തൂര്‍ ഭാഗങ്ങളില്‍നിന്നാണ് ഇവ പിടികൂടിയത്. ഇന്‍ഷുറന്‍സ്, പെര്‍മിറ്റ്, ടാക്‌സ് എന്നിവ അടയ്ക്കാതെയാണ് സര്‍വിസ് നടത്തിക്കൊണ്ടിരുന്നത്. ജിയോളജി വകുപ്പില്‍നിന്ന് പാസ് ലഭിച്ചിട്ടുള്ള വാഹനങ്ങള്‍ കൂടുതല്‍ ട്രിപ്പുകള്‍ ഓടുന്നതിനാണ് അമിതവേഗത്തില്‍ പായുന്നത്. പരാതിയെതുടര്‍ന്ന് പിടികൂടിയ ലോറികള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊഴിയൂര്‍ ഇന്‍സ്‌പെക്ടര്‍ കെ. വിനുകുമാര്‍ അറിയിച്ചു. കഞ്ചാവ് മാഫിയ ആക്രമണം: രണ്ട് വയസ്സുകാരനുൾപ്പെടെ പരിക്ക് ബാലരാമപുരം: വീടിന് മുന്നിൽനിന്ന്​ നിരന്തരം അസഭ്യവർഷം നടത്തുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തിനെതിരെ പരാതി പറഞ്ഞതിന് വീടുകയറി ആക്രമണം. രണ്ട് വയസ്സുകാരനുൾപ്പെടെ മൂന്നുപേർക്ക്​ പരിക്ക്. ബാലരാമപുരം വഴിമുക്ക് കല്ലുമൂട്ടിൽ താമസിക്കുന്ന നിസാമുദ്ദീൻ (35), ഭാര്യ ആൻസില, മകൻ നിഹാൽ എന്നിവർക്ക് നേരെയാണ് നാല് അംഗ സംഘത്തിന്‍റെ ആക്രമണം. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച്​ നടത്തിയ ആക്രമണത്തിൽ നിസാമുദ്ദിന്‍റെ തലക്ക് ഗുരുതര പരിക്കുണ്ട്​. തിങ്കളാഴ്ച രാവിലെ രാവിലെയോടെയാണ് സംഭവം. പ്രതീഷ്, ദിലീപ് ജിത്തു എന്നിവരുൾപ്പെട്ട സംഘമാണ് കുടുംബാംഗങ്ങളെ ആക്രമിച്ചതെന്നാണ് പറയുന്നത്. ശല്യം കൂടിയതോടെ പ്രദേശത്തെ നേതാക്കളെ ഉപയോഗിച്ച് സംഘത്തോട് പറഞ്ഞതിലുള്ള വിരോധത്തിലാണ് കമ്പിയും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് നിസാമുദ്ദീന്‍റെ ഭാര്യയെയും മകനെയും ആക്രമിച്ചത്​. nisamudeen 1 nisamudeen 2 nisamudeen 3 ചിത്രം =ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന നിസാമുദ്ദീൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.