നാഗർകോവിൽ: തൂത്തുക്കുടിയിൽ സ്പിക്ക് സ്ഥാപനത്തിൽ സ്ഥാപിച്ച 22 മെഗാ വാട്ടിന്റെ ഫ്ലോട്ടിങ് സോളാർ വൈദ്യുതി പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ച് വിവിധ വികസന പദ്ധതികളുടെ കരാർ ഒപ്പിടൽ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച വൈകുന്നേരം ഹ്രസ്വ സന്ദർശനത്തിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കന്യാകുമാരി ജില്ലയിൽ എത്തി. അദ്ദേഹത്തെ ജില്ല അതിർത്തിയായ ആരുവാമൊഴിയിൽ മന്ത്രി മനോ തങ്കരാജ്, നാഗർകോവിൽ മേയർ ആർ. മഹേഷ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. നാഗർകോവിലിൽ എത്തിയ അദ്ദേഹം കനത്ത മഴ കാരണം കേടായ സ്ഥലങ്ങളിൽ നടന്നുവരുന്ന പുനർനിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കുമാരകോവിൽ പുത്തനാർ കനാൽ, പേയൻ കുഴി കനാൽ, പൊട്ടിയൊലിച്ചുപോയ സംസ്ഥാന റോഡുകൾ എന്നിവിടങ്ങളിൽ ഉണ്ടായ കേടുപാടുകൾ തീർക്കുന്ന പണികളാണ് പുരോഗമിക്കുന്നത്. തുടർന്ന് പാർട്ടി പ്രവർത്തകരെയും കണ്ടശേഷം അദ്ദേഹം രാത്രിയോടെ തൂത്തുക്കുടി വഴി ചെന്നൈക്ക് മടങ്ങി. മന്ത്രിമാരായ കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ, തങ്കം തെന്നരശ്, കലക്ടർ എം. അരവിന്ദ് എന്നിവരും സന്ദർശന വേളയിൽ മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. സർക്കാറിന്റെ പ്രശംസക്ക് പാത്രമായ വേലമ്മാൾ മുത്തശ്ശിയെ കണ്ട് മുഖ്യമന്ത്രി കുശലാന്വേഷണം നടത്തി. അടുത്തിടെയാണ് അവർക്ക് സർക്കാറിന്റെ വയോധിക പെൻഷൻ ലഭിച്ചുതുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.