കെ.എസ്​.ഇ.ബി സ്ഥാപക ദിനാഘോഷത്തിന്​​ തുടക്കം

തിരുവനന്തപുരം:​ കെ.എസ്​.ഇ.ബിയുടെ 65ാം പിറന്നാൾ ആഘോഷത്തിന്‌ തുടക്കം. വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി കേക്ക്‌ മുറിച്ചതോടെ മാർച്ച്​ 31 വരെയുള്ള ആഘോഷത്തിന്​ ആരംഭമായി. ഉപഭോക്താക്കളുടെ പ്രയാസങ്ങൾ അതിവേഗം പരിഹരിക്കണമെന്ന്‌ മന്ത്രി പറഞ്ഞു. മികച്ച ഉപഭോക്തൃ സ്ഥാപനമായി കെ.എസ്‌.ഇ.ബി മാറണം. ഉപഭോക്താക്കളോട്‌ ജീവനക്കാർ സഹാനുഭൂതിയോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. വി.കെ. പ്രശാന്ത്‌ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി ആന്‍റണി രാജു, കെ.എസ്‌.ഇ.ബി ചെയർമാൻ ബി. അശോക്‌, ഡയറക്ടർമാരായ വി.ആർ. ഹരി, ആർ.സുകു, രാജ്‌കുമാർ, രാധാകൃഷ്‌ണൻ, രാജൻ ജോസഫ്‌, സിജി ജോസ്‌, ഇ.എം.സി ഡയറക്ടർ ആർ. ഹരികുമാർ, ചീഫ്‌ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി.സി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ആഘോഷത്തിന്റ ഭാഗമായി കാർട്ടൂൺ ക്യാമ്പ്‌, ഊർജ സെമിനാർ, വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ വരുംദിവസങ്ങളിൽ നടക്കും. 1957 മാർച്ച്‌ ഏഴിനാണ്‌ സംസ്ഥാന വൈദ്യുതി ബോർഡ്‌ രൂപവത്​കരിച്ച്‌ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.