ബാങ്കിന്‍റെ കാരുണ്യ സ്പർശം

ഓച്ചിറ: വിവിധ രോഗങ്ങളാൽ ദുരിതം നേരിടുന്നവർക്ക്​ ആശ്വാസമായി കുലശേഖരപുരം സഹകരണ ബാങ്ക്​ അവതരിപ്പിച്ച പദ്ധതിയാണ്​ കാരുണ്യ സ്പർശം ധനസഹായ വിതരണം. വായ്പക്കാർക്ക്​ അപകട ഇൻഷുറൻസ് മില്ലേനിയം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാരുണ്യ​ധനസഹായം നൽകുന്നത്​. ബാങ്ക് അംഗങ്ങളിൽ കാൻസർ രോഗികൾ, കിഡ്നി രോഗം കാരണം തുടർച്ചയായി ഡയാലിസിസിന് വിധേയരാകുന്നവർ, മസ്തിഷ്ക സംബന്ധമായ രോഗങ്ങൾക്ക്​ ശസ്​ത്രക്രിയ നടത്തിയവർ, ഹൃദയ ശസ്ത്രക്രിയ നടത്തിയവർ എന്നിവർക്ക് കാരുണ്യ സ്പർശം ചികിത്സാ ധന പദ്ധതി ആശ്വാസം നൽകുന്നു. ...................................................................... കാര്യപരിപാടി സ്ഥലം: ബാങ്ക് ഹെഡ്ഓഫീസ് അങ്കണം - സമയം: മാർച്ച് 8 ചൊവ്വാഴ്ച രാവിലെ 10​ അധ്യക്ഷൻ : എ. മുഹമ്മദ് മുസ്തഫ (പ്രസിഡന്‍റ്​) സ്വാഗതം: കെ. മോഹനൻ (വൈസ് പ്രസിഡന്‍റ്​) ഉദ്ഘാടനവും സോളാർ പവർ പ്ലാന്റ് സ്വിച്ച് ഓൺ കർമവും: സി.ആർ. മഹേഷ് എം.എൽ.എ ഇ-സേവനകേന്ദ്രം ഉദ്ഘാടനം: മിനിമോൾ നിസാം (പഞ്ചായത്ത് പ്രസിഡന്റ്) ചികിത്സ ധനസഹായ വിതരണം: ടി.ആർ.ഹരികുമാർ (അസി. രജിസ്ട്രാർ, സഹകരണസംഘം-ജനറൽ) ആശംസകൾ: വി.പി.എസ്. മേനോൻ ( ചെയർമാൻ, രാജീവ് ഗാന്ധി ഫൗണ്ടേഷൻ) എ. നാസർ (വൈസ് പ്രസിഡന്റ്, കുലശേഖരപുരം പഞ്ചായത്ത്) വസന്ത രമേശ് (ജില്ല പഞ്ചായത്ത് മെമ്പർ) അനിരുദ്ധൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) റാഷിദ് എ. വാഹിദ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ഉഷ പാടത്ത് (പഞ്ചായത്ത് മെമ്പർ) ബി. ഇർഷാദ് ബഷീർ (പഞ്ചായത്ത് മെമ്പർ) പി.എസ്. അബ്ദുൽ സലിം (പഞ്ചായത്ത് മെമ്പർ) അലാവുദ്ദീൻ കരുക്കുന്നേൽ (ജനറൽ സെക്രട്ടറി, രാജീവ് ഗാന്ധി ഫൗണ്ടേഷൻ) കൃതജ്ഞത: സി. നിഷ (സെക്രട്ടറി) |

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.