സുവര്‍ണ ജൂബിലി നിറവില്‍ സര്‍വോദയ വിദ്യാലയ

നാലാഞ്ചിറ: 'സര്‍വോദയ വിദ്യാലയ' സുവര്‍ണ ജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങളുടെയും 49ാമത്​ വാര്‍ഷിക പരിപാടികളുടെയും ഉദ്ഘാടനം ബെസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നിര്‍വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്​ ഡോ. ജോ൪ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ റവ. ഫാദര്‍ കോശി ചിറക്കരോട്ട് സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജയിംസ് റ്റി ജോസഫ്‌ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ ജോര്‍ജ് മാത്യു കരൂര്‍ ആശംസ പ്രസംഗം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ടെറിൻ ജോസഫ്‌ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.