ആര്യനാട്ടുനിന്ന്​ മൂന്ന് സർവിസുകൾ

നെടുമങ്ങാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന്​ മൂന്ന് സർവിസുകൾകൂടി ആരംഭിച്ചു. സർവിസുകൾ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാപ്പുകാട്, കോവളം, മീനാങ്കൽ, മെഡിക്കൽ കോളജ് സർവിസുകളാണ് ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് വിജു മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരിസുധൻ, കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ഇ.ആർ. സജീവ്കുമാർ, ദിനേശൻ, ദയാനന്ദൻ, എസ്. മണിക്കുട്ടൻ എന്നിവർ പ​ങ്കെടുത്തു. സീനിയർ കണ്ടക്ടർ ജയചന്ദ്രന് ഇ.ടി.എം മെഷീൻ നൽകിയാണ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചത്. ഫോട്ടോ: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന്​ ആരംഭിച്ച സർവിസുകൾ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.