പട്ടികവർഗ വിദ്യാർഥികളെ വ്യാജ ഏജൻസികൾ കബളിപ്പിക്കുന്നു

വിതുര: മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിന് സഹായിക്കാമെന്ന വാഗ്ദാനവുമായി വ്യാജ ഏജൻസികൾ പട്ടികവർഗ വിദ്യാർഥികളെ സമീപിക്കുന്നതിനെ ജാഗ്രതയോടെ കാണണമെന്ന് പട്ടിവർഗവകുപ്പ് അറിയിച്ചു. ജില്ലയിലെ ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നത്. പട്ടികവർഗ വിദ്യാർഥികൾക്ക് ഉയർന്ന കോഴ്സുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം വാങ്ങിനൽകാമെന്ന് പറഞ്ഞാണ് സംഘം വിദ്യാർഥികളെ സമീപിക്കുന്നത്. വലിയ തുക കമീഷനായി സംഘം ആവശ്യപ്പെടുന്നുണ്ട്. നിരവധി പേരെ ഇതിനകം സംഘം കബളിപ്പിച്ചു. നിരവധി പരാതികൾ വകുപ്പിന് ലഭിച്ച സാഹചര്യത്തിലാണ് തട്ടിപ്പു സംഘങ്ങൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന നിർദേശം വകുപ്പിൽ നിന്ന്​ വരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.