ലൈബ്രറി പ്രവർത്തനം ആരംഭിച്ചു

പാലോട്: പാപ്പനംകോട് ​െറസിഡൻസ് അസോസിയേഷൻ ആരംഭിച്ച പുതിയ ലൈബ്രറി ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്തു. എസ്. ചന്ദ്രശേഖരപിള്ള അധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ജി. കോമളം, നന്ദിയോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശൈലജ രാജീവൻ, ജവഹർ നവോദയ വിദ്യാലയം പ്രിൻസിപ്പൽ കെ.എസ്. പ്രകാശ്‌ കുമാർ, തെന്നൂർ ശിഹാബ്, പ്രഫ.സി. ജി.വിജയൻ നായർ, പാപ്പനംകോട് അനി, നിസാം പള്ളിവിള എന്നിവർ സംസാരിച്ചു. ഫോട്ടോ : പാപ്പനംകോട് റെസിഡൻസ് അസോസിയേഷൻ ആരംഭിച്ച പുതിയ ലൈബ്രറി പേരയം ശശി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.