സി.പി.ഐ തെന്നൂർ ബ്രാഞ്ച് സമ്മേളനം

പാലോട്: ജില്ല കൗൺസിൽ അംഗം പി.എസ്. നായിഡു ഉദ്​ഘാടനം ചെയ്തു. തെന്നൂരിൽ മാവേലി സ്റ്റോർ അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലോക്കൽ കമ്മിറ്റി അംഗം തെന്നൂർ ഷാജി അധ്യക്ഷതവഹിച്ചു. പാലോട്​ മണ്ഡലം അസി.സെക്രട്ടറി കെ.ജെ. കുഞ്ഞുമോൻ, ലോക്കൽ സെക്രട്ടറി എൽ. സാജൻ, ജോസഫ് ഫ്രാൻസിസ്, മനോജ്.ടി പാലോട്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബീന അജ്മൽ, കൃഷ്ണകുമാർ, കൊച്ചുകരിക്കകം ഷാബു, ഷെമീം വാറുവിള എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി എ. അസീസ്, അസി. സെക്രട്ടറിയായി അഡ്വ. ലത ദിലീപ് എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.