വെഞ്ഞാറമൂട്: ചന്തയിലെ മാലിന്യ ടാങ്ക് പൊളിച്ച് ദ്രവ മാലിന്യം ഓടയിലൊഴുക്കി. പ്രതിഷേധവുമായി നാട്ടുകാര്‍. നെല്ലനാട് പഞ്ചായത്തിന്റെ കീഴില്‍ വെഞ്ഞാറമൂട് ചന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കിടന്ന മാലിന്യ ടാങ്കാണ് ശുചീകരണത്തിന് കരാറെടുത്ത കഴക്കൂട്ടത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍ ഓടയിലൊഴുക്കിയത്. ആദ്യം ചന്തയില്‍ തുറസ്സായ സ്ഥലത്ത് കുഴി നിര്‍മിച്ച് അതില്‍ ദ്രവമാലിന്യം നിറച്ചെങ്കിലും കുഴി നിറഞ്ഞതോടെ ചന്തയിലൂടെ ജനവാസ മേഖലയിലേക്കൊഴുകുന്ന ഓടയിലേക്ക് തുറന്നുവിടുകയായിരുന്നു. ഇതോടെ, പ്രദേശമാകെ ദുര്‍ഗന്ധം പടരുകയും പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയുമായിരുന്നു. പ്രതിഷേധം കനത്തതോടെ കരാര്‍ എടുത്ത കമ്പനി ജീവനക്കാര്‍ സ്ഥലം വിട്ടു. ഒടുവില്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്. vjd- venjaramood market വെഞ്ഞാറമൂട് ഫോട്ടോ. വെഞ്ഞാറമൂട് ചന്തയിലെ മാലിന്യ ടാങ്ക് പൊളിച്ച് ദ്രവമാലിന്യം കുഴി നിര്‍മിച്ച് അതില്‍ നിറച്ച നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.