വി. ജോയി തീരദേശത്തിന്റെ പോരാട്ടവീര്യം

വർക്കല: തീരദേശ ഗ്രാമമായ ചിറിയിൻകീഴിലെ അഴൂരിൽ നിന്ന് ജില്ലയിലെ പ്രമുഖ സി.പി.എം നേതാവായി വളർന്ന അഡ്വ.വി.ജോയി സംസ്ഥാന സമിതിയിലേക്ക്. രണ്ടുമാസം മുമ്പാണ്​ ജില്ല സെക്ര​േട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. വർക്കല മണ്ഡലത്തിൽ 2016ൽ സ്ഥാനാർഥിയായി സീറ്റ്​ പിടിച്ചെടുത്ത്​ രണ്ടാമൂഴത്തിൽ ഭൂരിപക്ഷം വർധിപ്പിച്ച്​ നിലനിർത്തി. ഈ പോരാട്ടവീര്യം കൂടി പരിഗണിച്ചാണ് നേതൃനിരയിലേക്ക്​ ഉയന്നത്​. ചെമ്പഴന്തി എസ്.എൻ കോളജിൽ യൂനിയൻ കൗൺസിലർ, കേരള സർവകലാശാല യൂനിയൻ എക്സിക്യൂട്ടീവ് അംഗം, സെനറ്റ് അംഗം, എസ്.എഫ്.ഐ ജില്ല പ്രസിഡന്റ്, ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റായും സംഘടനാ പ്രവർത്തനത്തിൽ മികവു തെളിയിച്ചു. രണ്ടുതവണ അഴൂർ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റായും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡന്റായും ജില്ല പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഴൂർ, പെരുങ്ങുഴി സൗഹൃദത്തിൽ പരേതരായ വിജയ​ൻെറയും ഇന്ദിരയുടെയും മകനാണ് അൻപത്തിനാലുകാരനായ വി. ജോയി. സുനിതയാണ്​ ഭാര്യ. ആര്യ, ആർഷ എന്നിവർ മക്കളാണ്. Tw 4 VKL 1 adv. V.joy MLA ഫോട്ടോ അഡ്വ.വി.ജോയി എം.എൽ.എ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.