കര്‍ഷക പ്രശ്‌നങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ഒന്നിക്കണം- മന്ത്രി കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: എല്ലാം സ്വകാര്യവത്​കരിക്കപ്പെടുമ്പോൾ വികസനത്തിന്‍റെ ഇരകളായിത്തീരുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയത്തിനതീതമായി ഒന്നിക്കണമെന്ന്​ മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജനതാ കണ്‍സ്ട്രക്​ഷന്‍ ആൻഡ്​ ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (എച്ച്.എം.എസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ക്കിങ്​ പ്രസിഡന്‍റ്​ കെ.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.വി. ശ്രേയാംസ് കുമാര്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിച്ചു. ക്ഷേമനിധി പെന്‍ഷന്‍ കൈപ്പറ്റിയ അംഗങ്ങളെ കെ.പി. മോഹനന്‍ എം.എല്‍.എ ആദരിച്ചു. ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന്‍ ആമുഖഭാഷണം നടത്തി. ചാരുപാറ രവി, സി.പി. ജോണ്‍, മലയിന്‍കീഴ് ചന്ദ്രന്‍ നായര്‍, ഒ.പി. ശങ്കരന്‍, ഷബീര്‍ മറ്റപ്പള്ളി, എന്‍.എം. നായര്‍, എം.പി. ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധിസമ്മേളനം ഡോ. വര്‍ഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വനിത സമ്മേളനം ഒ.പി. ഷീജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റായി മനയത്ത് ചന്ദ്രനെയും സെക്രട്ടറിയായി ഒ.പി. ശങ്കര​െനയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.