തിരുവല്ലം: പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന തിരുവല്ലം നെല്ലിയോട് ചരുവിള പുത്തൻവീട്ടിൽ സുരേഷ് (40) മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ രേഖകൾ പരിശോധിച്ച സംഘം കൊല്ലപ്പെട്ട സുരേഷും സംഘവും ദമ്പതികളെ ആക്രമിച്ച ജഡ്ജിക്കുന്നിലും പരിശോധന നടത്തി. ബുധനാഴ്ച വൈകീട്ടാണ് ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ബി. അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുവല്ലം പൊലീസ് സ്റ്റേഷനിൽ എത്തിയത്. നടന്ന സംഭവങ്ങൾ തിരുവല്ലം എസ്.ഐ വിശദീകരിച്ചു. ജി.ഡി എൻട്രി ഉൾപ്പടെയുള്ള രേഖകൾ ക്രൈംബ്രാഞ്ച് സംഘത്തിന് തിരുവല്ലം പൊലീസ് കൈമാറി. കസ്റ്റഡിയിൽ എടുത്തവരുടെ വൈദ്യ പരിശോധന റിപ്പോർട്ടുകളും പരിശോധിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.