മെഡിസെപ്​​ ഉടൻ നടപ്പാക്കണം -ജോയന്‍റ് കൗൺസിൽ

തിരുവനന്തപുരം: ജോയന്‍റ് കൗൺസിൽ നോർത്ത് ജില്ല കൺവെൻഷൻ സംസ്ഥാന ചെയർമാൻ കെ. ഷാനവാസ്​ഖാൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ്​ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടു. ജോയന്‍റ് കൗൺസിൽ നോർത്ത് ജില്ല പ്രസിഡന്‍റ് ജി.ആർ. രാജീവ്​ അധ്യക്ഷത വഹിച്ചു. സംസ്​ഥാന സെക്രട്ടറി എസ്​. സജീവ്, സെക്രട്ടേറിയറ്റംഗങ്ങളായ പി. ഹരീന്ദ്രനാഥ്, എം.എം. നജീം, നേതാക്കളായ ടി.വേണു, വി.കെ.മധു, വി. ബാലകൃഷ്ണൻ, ആർ. സരിത, ദേവികൃഷ്ണ.എസ്​, അജികുമാർ, ഡി.ബിജിന തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.സുരകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.എസ്​. സജീവ് സ്വാഗതവും സതീഷ് കണ്ടല നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.