ആറ്റിങ്ങൽ: പൊതുമേഖല സ്ഥാപനമായ എൽ.ഐ.സിയുടെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം 42 കോടി പോളിസി ഉടമകളോടുള്ള വഞ്ചനയാണെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രവും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ സൗത്ത് സ്റ്റഡീസ് ആൻഡ് റിസർച്ചും സംയുക്തമായി നടത്തിയ പരിപാടിയിൽ 'പൊതുമേഖലയും സ്വകാര്യവത്കരണവും: എൽ.ഐ.സിയുടെ ഭാവി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പല പൊതുമേഖല സ്ഥാപനങ്ങൾക്കുമുണ്ടായ വിധി എൽ.ഐ.സിയെയും കാത്തിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ.കെ. രവിരാമൻ അധ്യക്ഷത വഹിച്ചു. ഡോ.ബി. ഇക്‌ബാൽ, ഡോ.വി. മാത്യു കുര്യൻ, ഡോ.കെ.എം. സീതി, സമീർ മുനീർ തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.