തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നടന്ന ആഘോങ്ങൾക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ശിങ്കാരത്തോപ്പ് സ്വദേശി ഷാൻ മോനാണ് (35) അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം ശിങ്കാരത്തോപ്പ് സ്വദേശികളായ ഉണ്ണിയെന്ന് വിളിക്കുന്ന അക്ഷയിയെയും (23) വിബിനെയും (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് ശിങ്കാരത്തോപ്പ് കോളനിയിൽ നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ മദ്യപസംഘം അക്രമം അഴിച്ചുവിട്ടത്. ഫോർട്ട് സി.ഐ ജെ. രാകേഷിനും സിവിൽ പൊലീസ് ഓഫിസർ ഗിരീഷിനും പരിക്കേറ്റിരുന്നു. സംഭവത്തിൽ ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.