തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ഇനി നാലു ദിനം മാത്രം. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കൊല്ലത്തിന് സമാനമായി ഇത്തവണയും പൊങ്കാല വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തിട്ടുണ്ട്. നിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ല. പൊങ്കാല ഉത്സവ വേളയില്‍ 18 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. ദർശനത്തിനെത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റിവായതിന്‍റെ രേഖ ഹാജരാക്കണം. രോഗലക്ഷണങ്ങളില്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം. ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേർക്ക് ക്ഷേത്രദർശനത്തിന് അനുമതി നൽകി കലക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. പൊങ്കാല ദിവസമായ 17ന് വൈകീട്ട് ആറിന് മുമ്പായി താലപ്പൊലി നേര്‍ച്ചക്കാര്‍ ക്ഷേത്രത്തില്‍ എത്തേണ്ടതാണെന്ന് ട്രസ്റ്റ് അറിയിച്ചു. പൊങ്കാല ദിവസം രാത്രി 10.30ന് ദേവിയെ പുറത്തേക്ക് എഴുന്നള്ളിക്കുമ്പോഴും പിറ്റേന്ന് തിരിച്ചെഴുന്നള്ളിക്കുമ്പോഴും ചുറ്റമ്പലത്തിനകത്ത് തട്ടം നിവേദ്യം, പുഷ്പവൃഷ്ടി, കര്‍പ്പൂരാരതി എന്നിവ അനുവദിക്കില്ലെന്ന് ട്രസ്റ്റ് അറിയിച്ചു. ഉത്സവത്തിന്‍റെ ആറാം ദിവസമായ തിങ്കളാഴ്ച വൈകീട്ട് 3.30ന് മണക്കാട് ശാസ്താവിനെ ആറ്റുകാലിലേക്ക് എഴുന്നള്ളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.