തുമ്പ കടപ്പുറത്ത് കൂറ്റൻ സ്രാവ് കരക്കടിഞ്ഞു

കഴക്കൂട്ടം: തുമ്പ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ കമ്പവലയിൽ കൂറ്റൻ സ്രാവ് കുരുങ്ങി. രണ്ട് ടണ്ണിലേറെ തൂക്കം വരുന്ന ഉടുമ്പൻ സ്രാവാണ് കരക്കടിഞ്ഞത്. ഞായറാഴച ഉച്ചക്ക് രണ്ടോടെ തുമ്പ ആറാട്ടുകടവിന് സമീപത്തെ തീരത്താണ് വലയിൽ കുടുങ്ങി സ്രാവ്​ അവശനിലയിൽ കരയിലെത്തിയത്. വലപൊട്ടിച്ച് സ്രാവിനെ കടലിലേക്ക് തിരികെ വിടാനുള്ള മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ശ്രമം പരാജയപ്പെട്ടു. നാല് മണിയോടെ സ്രാവ്​ ചത്തു. ബീമാപള്ളിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ കമ്പവലയിലാണ് സ്രാവ് കുരുങ്ങിയത്. സ്രാവിനെ തള്ളിമാറ്റിയും വടം ഉപയോഗിച്ച് കെട്ടിവലിച്ചും തീരക്കടലിൽ എത്തിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ചെകിളയിൽ മണൽ കയറിയതിനെ തുടർന്നാണ് സ്രാവിന്റെ ജീവൻ നഷ്ടമായത്. റവന്യൂ, മൃഗസംരക്ഷണ, വനം വകുപ്പ് ഉ​േദ്യാഗസ്ഥർ സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴിച്ചിടും. ഞായറാഴ്ചയായതിനാൽ നൂറുകണക്കിന് ആളുകളാണ് സ്രാവിനെ കാണാനെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.