വേളിയിലെ ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍കുളം ഉടന്‍ തുറന്ന് കൊടുക്കും

ശംഖുംമുഖം: . നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ പൂര്‍ത്തിയായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹി​െച്ചങ്കിലും കോവിഡ് കാരണം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നീന്തല്‍കുളം തുറക്കാന്‍ തീരുമാനമായി. വേളി ടൂറിസ്റ്റ് വില്ലേജിന്‍റെ മുഖച്ഛായ മാറ്റി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വേളി ടൂറിസ്റ്റ് വില്ലേജിന് സമീപത്തായി മൂന്ന് ഏക്കറോളം വിസ്തൃതിയിൽ 2.47കോടി രൂപ ചെലവഴിച്ചാണ് നീന്തല്‍ കുളത്തിന്‍റെയും അനുബന്ധ സംവിധാനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാവിലെ 6.45 മുതല്‍ വൈകുന്നേരം 6.30 വരെയാണ് പ്രവര്‍ത്തനം. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരു മണിക്കൂറിന് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. പിരപ്പന്‍കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എക്സ്പേര്‍ട്ട് പൂള്‍ ബ്രിഗേഡ് എന്ന കമ്പനിക്കാണ് നീന്തല്‍കുളത്തിന്‍റെയും പാര്‍ക്കിന്‍റെയും പരിപാലന ചുമതല മൂന്ന് വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. നീന്തല്‍ അറിയാത്തവരെ പഠിപ്പിക്കാനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഇന്‍സ്ട്രക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. നീന്തലിന് പുറമേ വൈകുന്നേരങ്ങളിലെ വിവാഹ പാര്‍ട്ടി, മറ്റ്​ ചടങ്ങുള്‍ക്കായി പൂളിന് ചുറ്റിനും പാര്‍ക്ക് ഏരിയയിലുമായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി വാടകക്ക്​ നല്‍കും. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സിനിമാ സീരിയല്‍ ഷൂട്ടിങ്ങുകള്‍ക്കും വാടകക്കായി പൂള്‍ നല്‍കും. മുമ്പ് ഡി.ടി.പി.സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന നീന്തല്‍കുളം അനാസ്ഥ കാരണമാണ് നാശത്തിലേക്ക് കൂപ്പ്കുത്തിയത്. വേളി ടൂറിസ്റ്റ് വില്ലേജില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കായി 1999ലാണ് നീന്തല്‍കുളം ടൂറിസം വകുപ്പ് നിര്‍മിച്ചത്. പടം : 1644735991380.jpg ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളം നവീകരിച്ച വേളി ടൂറിസ്റ്റ് വില്ലേജി​െല നീന്തല്‍കുളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.