നെടുമങ്ങാട്: ആദിവാസി ഊരുകളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിതുര നാരകത്തിൻകാല സെറ്റിൽമെന്റ് ഏരിയയിലെ വിവിധ പ്രദേശങ്ങൾ മന്ത്രി കെ. രാധാകൃഷ്ണൻ സന്ദർശിച്ചു. ആദിവാസി സഹോദരങ്ങളുടെ ഭൗതിക, വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുമെന്നും ചില വീടുകളിൽ വേണ്ടത്ര സൗകര്യം ഇല്ലാത്തത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അവ പരിഹരിക്കാനാവശ്യമായ നിർദേശങ്ങൾ നൽകിയതായും മന്ത്രി പറഞ്ഞു. ഊരിലേക്ക് എത്തേണ്ട റോഡ് പുനർനിർമിക്കുമെന്നും പുതിയ പാലം പണിയുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് തയാറാകുന്ന മുറക്ക് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആദിവാസികളുടെ പേരിൽ തട്ടിപ്പ് നടത്താൻ ചിലർ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. പ്രാദേശിക ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടാൻ മന്ത്രി നിർദേശം നൽകി. െപാലീസ്, ഫോറസ്റ്റ്, എക്സൈസ്, ട്രൈബൽ ഡിപ്പാർട്മെന്റ്, തദ്ദേശ സ്ഥാപനങ്ങൾ ഇവയെ ഉൾപ്പെടുത്തി കൂടുതൽ ബോധവത്കരണ പരിപാടികൾക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ ജി. സ്റ്റീഫന് പുറമേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം മിനി, മറ്റ് ജനപ്രതിനിധികൾ, താലൂക്ക് ഓഫിസർ, ജില്ല പ്രോജക്ട് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥർ, എൻ. ഷൗക്കത്തലി, അനിൽ കുമാർ, സഞ്ജയൻ തുടങ്ങി നിരവധി പൊതുപ്രവർത്തകരും ആദിവാസിസംഘടനാവിഭാഗം നേതാക്കളും മന്ത്രിക്കൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.