വേങ്കോട് പാലത്തിന്റെ നിർമാണം ആരംഭിച്ചു

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ വേങ്കോട് പാലത്തിന്റെ പുനര്‍ നിർമാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എല്‍.എ അധ്യക്ഷതവഹിച്ചു. മലയിന്‍കാവ് മുള്ളലുവിള റോഡില്‍ കൊടിഞ്ഞാമൂല തോടിന് കുറുകെയുള്ള പാലം പൊളിച്ചുമാറ്റി പുതിയ പാലം നിര്‍മിക്കുന്നതിന്​ 3.10 കോടി രൂപയാണ് അനുവദിച്ചത്. പുതിയ പാലത്തിന് 11.80 മീറ്റര്‍ നീളമുള്ള ഒരു സ്പാനാണുള്ളത്. 7.50 മീറ്റര്‍ വീതിയുള്ള വാഹന സഞ്ചാരപാതയും കൈവരികളും ഉള്‍പ്പെടെ 8.45 മീറ്റര്‍ വീതിയാണ് പാലത്തിനുള്ളത്. വെള്ളറട കുന്നത്തുകാല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം പുനര്‍നിര്‍മിക്കുന്നതിലൂടെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് സാക്ഷാത്​കരിക്കപ്പെടുന്നത്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍ കൃഷ്ണന്‍, വെള്ളറട ഗ്രാമപഞ്ചായത്തംഗം ഒ. ശാന്തകുമാരി, പനച്ചമൂട് ഉദയന്‍, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ വിനോദ് കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ സജീവ്, വെള്ളറട ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജലജകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം.വേങ്കോട് പാലത്തിന്റെ പുനര്‍ നിർമാണോദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.