ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധം

പാറശ്ശാല: ചെങ്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ട നടപടിയില്‍ സി.പി.എം പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാവിലെ ആശുപത്രിക്കു മുന്നില്‍ ചെങ്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടന്ന പ്രതിഷേധം കടകുളം ശശി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.എസ്. സന്തോഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. പിരിച്ചുവിട്ട വിജയകുമാര്‍, സ്മിത എന്നിവര്‍ ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചിത്രം: ആശുപത്രിക്കു മുന്നില്‍ സി.പി.എം ചെങ്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.