തിരുവനന്തപുരം: കെ.പി.സി.സി അംഗീകാരമില്ലാതെ സംഘടന രൂപവത്കരിക്കുന്നവര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് കെ. സുധാകരന്‍. നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് (എൻ.സി.ബി), മഹിള കോണ്‍ഗ്രസ് ബ്രിഗേഡ് എന്നീ പേരില്‍ സംഘടന രൂപവത്കരിക്കുകയും വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്യുന്നുണ്ട്. ഇവയ്ക്ക് കെ.പി.സി.സിയുടെ അംഗീകാരമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് സംഘടനയുടെ ഭാഗമാക്കാന്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ പേര് ദുരുപയോഗം ചെയ്ത് സംഘടന രൂപവത്കരിക്കുന്നവര്ക്കെതിരെ നിയമനടപടി സ്വീകരിക്കും. ചതിക്കുഴിയിൽപെട്ട് വഞ്ചിതരാകാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. കോണ്‍ഗ്രസിന് ഔദ്യോഗികമായി സംഭാവന നല്‍കുന്നതിനായി 137 രൂപ ചലഞ്ച് എന്ന പദ്ധതി കെ.പി.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. അത് പ്രകാരം മാത്രമാണ് സംഭാവന ആവശ്യപ്പെട്ടതെന്നും കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.