തിരുവനന്തപുരം: വിതുരയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇരകൾക്ക് ജില്ല നിയമസേവന അതോറിറ്റി നിയമസഹായം നൽകും. ഇരകൾക്ക് താൽക്കാലിക വിക്ടിം കോമ്പൻസേഷൻ ലഭ്യമാക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനും മറ്റ് നിയമസഹായങ്ങൾക്കും ലീഗൽ സർവിസസ് അതോറിറ്റി അഭിഭാഷകരെ നിയമിക്കും. പീഡനത്തിനിരയായ പെൺകുട്ടികളെ ജില്ല ചൈൽഡ് വെൽെഫയർ കമ്മിറ്റിയുടെ നിർദേശപ്രകാരം തിരുവനന്തപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിലാണ് ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. 'രോഗികളെ കൊള്ളയടിക്കുന്നു' തിരുവനന്തപുരം: േകാവിഡിന്‍റെ മറവിൽ സ്വകാര്യ ആശുപത്രികളിൽ രോഗികളെ കൊള്ളയടിക്കുകയാണെന്ന് ആർ.എസ്.പി ജില്ല സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ആരോപിച്ചു. രോഗവുമായി എത്തുന്നവരിൽ ചൂഷണത്തിനുള്ള ഇരയെ ലഭിച്ചത് കാണുകയാണ് സ്വകാര്യ ആശുപത്രികൾ. യഥാസമയം മതിയായ ചികിത്സ നൽകുന്നില്ലായെന്നുമാത്രമല്ല അനാവശ്യമായ ലാബ് പരിശോധന നടത്തി വലിയ തുക ഈടാക്കുകയാണെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.