തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം നിയന്ത്രിക്കുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ നഗരസഭ ഊർജിതമാക്കി. ആംബുലൻസ് സേവനം ഉൾപ്പെടെ നഗരസഭ കൺട്രോൾ റൂമിന്‍റെ കീഴിലുണ്ട്. നിലവിൽ കോവിഡ് വാർ റൂമിലെ നിർദേശമനുസരിച്ചാണ് പ്രധാനമായും ആംബുലൻസ് സേവനം നൽകുന്നത്. അതോടൊപ്പം വാർഡ് കൗൺസിലർമാർ അറിയിക്കുന്ന ആംബുലൻസ് ആവശ്യമുള്ള രോഗികൾക്കും സേവനം നൽകുന്നു. ബുധനാഴ്ച 25 രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് നഗരസഭ ആംബുലൻസ് സംവിധാനം ഉപയോഗിച്ചു. കൺട്രോൾ റൂം നം. 04712377702, 04712377706, 9496434440 ശുചിമുറി ഉദ്ഘാടനം തിരുവനന്തപുരം: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർമിച്ച ശുചിമുറി ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രന്‍ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. സലിം, പി. ജമീല ശ്രീധരന്‍, ഡി.ആർ. അനിൽ എന്നിവർ പങ്കെടുത്തു. മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ ഇളവുമയി ബന്ധപ്പെട്ട് രാമചന്ദ്രൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ വിദ്യാർഥി വിരുദ്ധ നിർദേശങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കാമ്പസ് ഫ്രണ്ട് മന്ത്രി ആന്‍റണി രാജുവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി. സൗത്ത് ജില്ല പ്രസിഡന്‍റ് ഉമർ മുഹ്താർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സലാഹുദീൻ അയൂബി, ഏരിയ പ്രസിഡന്‍റ് ഹാജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.