കോവിഡ് പ്രതിരോധം: പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തണം- മന്ത്രി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗ തീരുമാനങ്ങള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കു​െന്നന്ന്​ ഉറപ്പാക്കണം. കോവിഡ് വ്യാപനം സംബന്ധിച്ച് ആഴ്ചയില്‍ ഒരു ദിവസം മോണിറ്ററിങ്​ നടത്തണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള എക്‌സ്‌ഗ്രേഷ്യ ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭ്യമാക്കുന്നതിന് ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണം. വാര്‍റൂമും റാപ്പിഡ് റെണ്‍സ്‌പോണ്‍സ് ടീമുകൾ സജ്ജമാക്കാത്തയിടങ്ങളിൽ അതിന്​ നടപടി സ്വീകരിക്കണം. വാര്‍ഡ്​തല ജാഗ്രതാസമിതികളുടെ യോഗങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചേരണം. സി കാറ്റഗറി ജില്ലകളില്‍ വാര്‍ഡുതല ജാഗ്രതാസമിതികള്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചേരേണ്ടതാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.