ജനാധിപത്യ കർഷക യൂനിയൻ ജില്ല കമ്മിറ്റി രൂപവത്​കരിച്ചു

തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസി‍ൻെറ പോഷക സംഘടനയായ ജനാധിപത്യ കേരള കർഷക യൂനിയൻ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ മംഗലത്ത്​ ചന്ദ്രശേഖരപിള്ള ഉദ്​ഘാടനം ചെയ്തു. തൽഹത്ത്​ പൂവച്ചൽ സ്വാഗതവും ജില്ല പ്രസിഡന്‍റ്​ വാനമപുരം പ്രകാശ്​കുമാർ മുഖ്യപ്രഭാഷണവും നടത്തി. മുട്ടക്കോഴി കർഷകരെയും താറാവ്​ കർഷകരെയും കർഷരായിട്ട്​ സർക്കാർ അംഗീകരിക്കണമെന്ന്​ യോഗം സർക്കാറിനോട്​ ആവശ്യപ്പെട്ടു. പുതിയ ജില്ല കമ്മിറ്റി ഭാരവാഹികളായി വേളി ഷെറീഫ്​ (പ്രസി.), ജയകുമാർ കാട്ടാക്കട (വൈ. പ്രസി.), തൽഹത്​ പൂവച്ചൽ (ജന.സെക്ര), സുമ നെടുമങ്ങാട്​ (സെക്ര.), ജോസഫ്​ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.